general

ബാലരാമപുരം: കൊവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന കോവളം നിയോജകമണ്ഡലം നിവാസികളെ സഹായിക്കുന്നതിനായി എം. വിൻസെന്റ് എം.എൽ.എ ആരംഭിച്ച എം.എൽ.എ കോവളം കെയർ 25 ദിവസം പിന്നിട്ടു. മരുതൂർക്കോണം പി. ടി. എം സ്കൂളിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന എം.എൽ.എ കോവളം കെയറിൽ കെ. എസ്. യുവിന്റെ അഞ്ച് വിദ്യാർത്ഥികളാണ് നേതൃത്വം നൽകിവരുന്നത്. ഇവിടെ നിന്നും 1210 പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും 1400 പേർക്ക് ഭക്ഷണവും നൽകി. ഇരുപതിനായിരം പേർക്ക് ഹോമിയോ മരുന്നും 512 പേർക്ക് വാക്സിൻ രജിസ്റ്ററും ചെയ്തു. 265 പേർക്ക് ആംബുലൻസ് സേവനം നൽകി. ഈ സംരംഭത്തിന് സഹായിച്ച സുമനസ്സുകൾക്ക് നന്ദിയും തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും എം.എൽ.എ കോവളം കെയർ അഭ്യർത്ഥിച്ചു. വിളിക്കേണ്ട നമ്പർ -8301964737