തിരുവനന്തപുരം: വ്യാപാര മേഖലയിലുള്ള നിയന്ത്രണങ്ങൾ അടിയന്തരമായി പിൻവലിച്ച് സുഗമമായി വ്യാപാരം നടത്താൻ സർക്കാർ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
നിരവധി വ്യാപാരികൾ കൊവിഡും ലോക്ക് ഡൗണും കാരണം കഷ്ടപ്പെടുകയാണ്. യാതൊരുവിധ സഹായങ്ങളും ലഭിക്കാത്ത വ്യാപാരികളെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് പെരിങ്ങമ്മല രാമചന്ദ്രൻ ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.