kovalam

കോവളം: സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം എത്രയുംവേഗം സാക്ഷാത്കരിക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി അദാനി വിഴിഞ്ഞം തുറമുഖ കമ്പനി 1000 ഓക്സിജൻ സിലിണ്ടറുകൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ കടലിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ തുറമുഖ കരാർ ജീവനക്കാരനായ സുബ്രദോ ബിശ്വാസിന് ധീരതാപത്രവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. തുറമുഖ കമ്പനി സി.ഇ.ഒ ഡോ. ജയകുമാർ, കോർപ്പറേറ്റ് വിഭാഗം മേധാവി സുശീൽ നായർ, ഹോവേ പ്രോജക്ട് ഡയറക്ടർ രാമചന്ദ്രൻ, അദാനി ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം ദക്ഷിണേന്ത്യാ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ അധികൃതർ, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.