തിരുവനന്തപുരം :അദാനി ഫൗണ്ടേഷൻ കേരളത്തിന് ആയിരം ഓക്‌സിജൻ സിലിണ്ടറുകൾ നൽകി.കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനുള്ള സിലിണ്ടറുകൾ മന്ത്രി വി.ശിവൻകുട്ടിയും കോട്ടുകാൽ പഞ്ചായത്തിനുള്ള സിലിണ്ടറുകൾ മന്ത്രി അഹമ്മദ് ദേവർകോവിലും വിതരണം ചെയ്തു.അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ ഡോക്ടർ ജയകുമാർ,കോർപ്പറേറ്റ് അഫയേഴ്സ് ഹെഡ് സുശീൽനായർ,ഹോവേ പ്രോജക്ട് ഡയറക്ടർ എതിരാജൻ രാമചന്ദ്രൻ,അദാനി ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ഡോക്ടർ അനിൽ ബാലകൃഷ്ണൻ,സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ പങ്കെടുത്തു.