തിരുവനന്തപുരം: കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. നേമം പൊലീസ് ക്വാട്ടേഴ്സ് റോഡ് വിനോദ് ഭവനിൽ വിനോദിന്റെ ഭാര്യ നീതുവിന്റെ (26) ജീവനാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ഇന്നലെ രാത്രി 9 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ അരമണിക്കൂറിനുള്ളിൽ യുവതിയ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. 50 അടി താഴ്ചയുള്ള കിണറ്റിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷഹീറാണ് കിണറ്റിൽ ഇറങ്ങി യുവതിയെ കരയിൽ എത്തിച്ചത്.