തിരുവനന്തപുരം: കാറ്റിലും മഴയിലും വഞ്ചിയൂർ പാറ്റൂർ റോഡിന് കുറുകെ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ആയുർവേദ ക്ലിനിക്കിന് സമീപം ഒഴിഞ്ഞ പറമ്പിൽ നിന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണത്. ഇതോടെ സമീപത്തെ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. റോഡിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് യൂണിറ്റെത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്. കെ.എസ്.ഇ.ബി ജീവനക്കാർ രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടർന്നു.