കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിൽ ഈ മാസം ഒൻപതാം തീയതി വരെ നടക്കുന്ന മഴക്കാല ശുചീകരണ പരിപാടി കൊല്ലോട് വാർഡിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുഴുവൻ വീടുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം, മാലിന്യ നിർമ്മാർജനം, ക്ലോറിനേഷൻ, ബോധവത്കരണം, പ്രതിരോധ മരുന്ന് വിതരണം എന്നിവ ആർ.ആർ.ടി വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുജനം എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.വിജയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ബിജു കുമാർ, ഹരിതകർമ്മസേന സൂപ്പർവൈസർ ഗോപിനാഥൻ നായർ, ഹരികുമാർ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
caption: കാട്ടാക്കട പഞ്ചായത്തിലെ മഴക്കാല ശുചീകരണ പരിപാടി കൊല്ലോട് വാർഡിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.