വെഞ്ഞാറമൂട്: പുതിയ അദ്ധ്യായനവർഷം ആരംഭിച്ചിട്ടും അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി പ്രതിക്ഷേധിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് പിന്തുണ നൽകേണ്ട അദ്ധ്യാപകരെ ഇത്തരത്തിൽ നിയമിക്കുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ അവരെ എത്രയും പെട്ടെന്ന് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും മുൻ വർഷങ്ങളിൽ സ്കൂളിൽ ജോയിൻ ചെയ്യാൻ കഴിയാത്ത അദ്ധ്യാപകരെ ഓൺലൈൻ ക്ലാസ്സുകൾക്കായി നിയമിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്, എം. സലാഹുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജെ.മുഹമ്മദ് റാഫി, അനിൽ വട്ടപ്പാറ, നിസാം ചിതറ, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ പങ്കെടുത്തു.