തിരുവനന്തപുരം:ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പച്ചത്തുരുത്ത് സംരംഭത്തിലെ ആദ്യ പച്ചത്തുരുത്തിന് രണ്ട് വയസ്. 2019 ജൂൺ അഞ്ചിന് പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്ര വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീർമാതളം തൈ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് സെന്റ് സ്ഥലത്ത് ഇപ്പോൾ നിബിഡമായി ചെടികൾ വളർന്ന് മാതൃകാ പച്ചത്തുരുത്തായി മാറി. 28 ഇനം വൃക്ഷങ്ങളും 40 ഔഷധ സസ്യങ്ങളും 15 ഇനം വള്ളിച്ചെടികളും കുറ്റിച്ചെടികളും പടർന്ന് വളരുന്ന ചെടികളുമാണ് ഇവിടെയുള്ളത്.ഇതിന്റെ ചുറ്റുമുള്ള ജൈവവേലിയിൽ ചെമ്പരത്തി, മയിലാഞ്ചി,കരിന്നൊച്ചി, ആടലോടകം തുടങ്ങിയ ചെടികളാണ്.പക്ഷികളും ശലഭങ്ങളും വിവിധ ഇനം കൂണുകളും വള്ളികളുമായി ഒരു ചെറു ജൈവവൈവിദ്ധ്യം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.
@ ജില്ലയിൽ സന്ദർശിക്കാവുന്ന പച്ചത്തുരുത്തുകൾ
വേങ്ങോട് ഹെൽത്ത് സെന്റർ കോമ്പൗണ്ട് (പോത്തൻകോട് പഞ്ചായത്ത്),നെയ്യാർ (കള്ളിക്കാട് പഞ്ചായത്ത്),പൊയ്കയിൽ (വർക്കല നഗരസഭ),കാനനച്ചോല (തിരുവനന്തപുരം കോർപ്പറേഷൻ കുളത്തൂർ വാർഡ്),താഴ്വാരം,കാരുണ്യ (കാരോട് പഞ്ചായത്ത്),പ്രകൃതി (ചെങ്കൽ പഞ്ചായത്ത്),ഹരിത,ചിറ്റാറ്റിൻകര (നെയ്യാറ്റിൻകര നഗരസഭ), നന്മ (ആറ്റിങ്ങൽ നഗരസഭ),ചിറ (പാറശാല പഞ്ചായത്ത്).