ചിറയിൻകീഴ് : ആർട്ട് ഒഫ് ലിവിംഗിന്റെ നേതൃത്വത്തിൽ കൊവിഡ് ആശങ്കയുള്ളവർ, ക്വാറന്റെെനിലും ഐസൊലേഷനിലും കഴിയുന്നവർ,രോഗബാധിതരുടെ കുടുംബാംഗങ്ങൾ,രോഗം മാറിയ ശേഷം ശാരീരിക പ്രയാസമുള്ളവർ, മറ്റ് ആകുലതകൾ പുലർത്തുന്നവർ എന്നിവർക്കെല്ലാമായി വെവ്വേറെ ചിട്ടപ്പെടുത്തിയ സൗജന്യ പരിശീലനം ജൂൺ 7 മുതൽ 9 വരെ നടത്തും.ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം സമയക്രമമാണ്. 30 മിനിറ്റ് മാത്രമായിരിക്കും ഓരോ ദിവസത്തേയും കോഴ്സ് സമയദൈർഘ്യം. ജീവനകലയുടെ യോഗ, പ്രാണായാമം,ധ്യാനം എന്നിവയുടെ പതിവ് പരിശീലനം ഊർജ്ജസ്വലതയും ആരോഗ്യവും വളർത്തുകയും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോണുകളെ കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കംചെയ്യാനും സഹായിക്കും.ഫോൺ.9446415847.