mobile-hospital-

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ അരികിലുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന ആശുപത്രി ആരംഭിച്ചു. ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനമാണുള്ളത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ പ്രദേശങ്ങളിൽ മാത്രമായിരിക്കും സേവനം. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, ബ്ലോക്ക് പ്രസിഡന്റ് ഇൻചാർജ് അഡ്വ. ഫിറോസ് ലാൽ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ, ബ്ലോക്ക് ചെയർമാൻ പി. മണികണ്ഠൻ, ജെ. ബിജു അനൂപ്, മോനി ശാർക്കര, കെ. മോഹനൻ, ശാർക്കര ഹരി, പഞ്ചായത്ത് സെക്രട്ടറി ബിന്ദുലേഖ എന്നിവർ പങ്കെടുത്തു. ആംബുലൻസ് വാങ്ങുന്നതിനായി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ 25,000 രൂപ സംഭാവനയായി നൽകി.