തിരുവനന്തപുരം:മഴക്കാല പകർച്ചവ്യാധികളുടെ വ്യാപന സാദ്ധ്യത തടയാൻ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം.രാവിലെ 10ന് പേരൂർക്കട ജില്ലാ ആശുപത്രിയിൽ 'മഴക്കാല പകർച്ചവ്യാധി പ്രതിരോധം ജനകീയ ശുചീകരണ പ്രവർത്തനവും പരിസ്ഥിതി ദിനാചരണവും' മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും.