വക്കം: ഡി.വൈ.എഫ്.ഐ വക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം മങ്കുഴി മാർക്കറ്റ് ശുചീകരിച്ചു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുഴുവൻ സന്നദ്ധ പ്രവർത്തകരും രംഗത്ത് ഇറങ്ങണമെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനം സി.പി.ഐ (എം) വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയ കമ്മറ്റിയംഗം ഡി. അജയകുമാർ വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജെ. സലിം ബോർഡ് മെമ്പർ ടി. ഷാജു, ഗ്രാമ പഞ്ചായത്തംഗം ജെ. നൗഷാദ്, ലോക്കൽ കമ്മിറ്റിയംഗം ആർ. സോമനാഥൻ, എം. അക്ബർഷ, അശോകൻ, ഡി.വൈ.എഫ്.ഐ നേതാക്കകളായ എ.ആർ. റസൽ, എസ്. സജീവ്, എം.എസ്. കിഷോർ, വീണ വിശ്വനാഥൻ, ബി. നിഷാൻ, ഷംന സുബൈർ, ജിതിൻ പ്രകാശ്, ടി. ജിതേഷ്, അനസ് കായൽവാരം എൻ. ദ്വിനു, എസ്. ദേവകുമാർ. എം. അരാഫത്ത് എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെന്റർ ശുചീകരിക്കും.