photo1

പാലോട്: ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം അപകടകരമായി റോഡിലേക്ക് ചാഞ്ഞുനിന്ന മരങ്ങൾ മുറിച്ചുമാറ്റി. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ്, വനംവകുപ്പ്, വൈദ്യുതി ബോർഡ് ജീവനക്കാരുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം മരങ്ങൾ മുറിച്ചുമാറ്റിയത്. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങളും പാലോട് ആശുപത്രി ജംഗ്ഷനിലെ മരങ്ങളുമാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്. പാലുമള്ളി ഗവ. യു.പി സ്‌കൂളിന് സമീപം അപകടകരമായി നിൽക്കുന്ന മരങ്ങളും ഉടനേ മുറിച്ചുമാറ്റുമെന്ന് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.