ആറ്റിങ്ങൽ: നഗരസഭ നടപ്പാക്കുന്ന രണ്ടാം ഘട്ട മഴക്കാല പൂർവ ശൂചീകരണത്തിന്റെ ഭാഗമായി വലിയകുന്ന് ഗവ. താലൂക്കാശുപത്രിയും പരിസരവും വൃത്തിയാക്കി. ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ജീവനക്കാർക്കൊപ്പം ശുചീകരണത്തിന് നേരിട്ട് ഇറങ്ങുകയായിരുന്നു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, വാർഡ് കൗൺസിലർ എം. താഹിർ, കൗൺസിലർ സുധർമ്മ, ഡി.വൈ.എഫ്.ഐ വോളന്റിയർമാർ എന്നിവരും ശുചീകരണത്തിന് ജീവനക്കാർക്കൊപ്പം അണിചേർന്നു.