riyas

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ പരാതി സമയബന്ധിതമായി പരിഹരിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്.
റോഡിന്റെ ശോചനീയാവസ്ഥ, അപകട സാദ്ധ്യത കുറയ്ക്കാനുള്ള നിർദ്ദേശം, ഡ്രെയിനേജുകളുടെ പ്രശ്നം, റോഡരികിലെ മാലിന്യം തള്ളൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിക്ക് മുന്നിലെത്തി. മഴക്കാലത്തോടനുബന്ധിച്ച് ആഴ്ചയിൽ ഒരു ദിവസം ജനാഭിപ്രായം തേടാൻ ഫോൺ ഇൻ പരിപാടി നടത്താനാണ് തീരുമാനം.