budjet

₹ആസിയാൻ കരാറിനെതിരെ വീണ്ടും

തിരുവനന്തപുരം: കൃഷിക്കും അനുബന്ധമേഖലയ്ക്കും 84 കോടി രൂപ ബഡ്‌ജറ്റിൽ അനുവദിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ ആസിയാൻ കരാർ പുന:പരിശോധിക്കുന്നതിന് കേരളം മുൻകൈ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി മറ്റ് സംസ്ഥാനങ്ങളെ ഒപ്പംകൂട്ടും. അനുവദിച്ച തുകയിൽ 50 കോടി റബർ കർഷകർക്ക് സബ്സിഡി കുടിശ്ശിക കൊടുത്തു തീർക്കാനാണ്.

 ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്കു പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് 10 കോടി

 കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവന ശ്യംഖല ആരംഭിക്കുന്നതിന് 10 കോടി

 പാൽ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി

 പ്ലാന്റേഷൻ മേഖലയുടെ വികസനത്തിന് രണ്ട് കോടി

 തോട്ടം വിളകളുടെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ആരംഭത്തിന് രണ്ട് കോടി

 കിഫ്ബിയുടെ പങ്കാളിത്തത്തോടെ 5 അഗ്രോപാർക്കുകൾ