aayur

മുടപുരം: കിഴുവിലം ആയൂർവേദാശുപത്രിയിൽ എൽ .ഡി.എഫ് പ്രവർത്തകർ ശുചികരണ പ്രവർത്തനം നടത്തി. സി.പി.എം അറ്റിങ്ങൽ എരിയ കമ്മറ്റി അംഗം ജി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അൻവർഷാ, സി.പി.എം എരിയ കമ്മിറ്റി അംഗം എസ്. ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ . ശ്രീകണ്ഠൻ നായർ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയ ഏല, സി.പി.എം ലോക്കൽ സെക്രട്ടറി ആർ.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.