sucheekaranam

വർക്കല:സി.പി.എം വർക്കല ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു.ഇതിന്റെ ഉദ്ഘാടനം വർക്കല മൈതാനത്ത് ഇ.എം.എസ് ഭവന്റെ പരിസരപ്രദേശം ശുചീകരിച്ച് ഏരിയാ സെക്രട്ടറി എസ്.രാജീവ് നിർവഹിച്ചു. കെ.എം.ലാജി,എം.കെ.യൂസഫ്, എഫ്.നഹാസ്,ബി.വിശ്വൻ, ബി.എസ്.ജോസ്,കെ.ആർ.ബിജു, എസ്.പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് പൊതുയിട ശുചീകരണവും 6ന് ഭവനശുചീകരണവും നടത്താനാണ് തീരുമാനം.സി.പി.എം ലോക്കൽകമ്മിറ്റി തലം മുതൽ ബ്രാഞ്ച് തലംവരെ പ്രവർത്തകർ മഴക്കാല പൂർവ ശുചീകരണത്തിന് നേതൃത്വം നൽകും.