പാറശാല: പരിസ്ഥിതി ദിനാചരണത്തിന് മുന്നോടിയായി പാറശാല ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ' ഭൂമിക്ക് ഒരു പുഞ്ചിരി ' എന്ന പദ്ധതി പുഞ്ചിരിയിലൂടെ ശ്രദ്ധ നേടിയ പുഞ്ചിരി അമ്മച്ചി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിന് പ്ലാവിൻതൈ കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ളോക്ക് പഞ്ചായത്ത് പരിസരങ്ങൾ ഇന്നലെ വൃത്തിയാക്കി. പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, വൈസ് പ്രസിഡന്റ് ആൽവേഡിസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻമാരായ ജെ.ജോജി, എൽ.വിനുതകുമാരി, അംഗങ്ങളായ വൈ.സതീഷ്, ശാലിനി സുരേഷ്, ആദർശ് എന്നിവർ നേതൃത്വം നൽകി. ഇന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്‌ഘാടനം രാവിലെ 11 മണിക്ക് പെരുവിള എൽ.എം.എസ് എൽ.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും. തുടർന്ന് പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട മുഴുവൻ ഡിവിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്കും മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ കാപ്ഷൻ: പരിസ്ഥിതി ദിനാചരണത്തിന്റെ ' ഭൂമിക്ക് ഒരു പുഞ്ചിരി' എന്ന പദ്ധതി പുഞ്ചിരി അമ്മച്ചി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിന് പ്ലാവിൻതൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.