houseboat

തിരുവനന്തപുരം: നേരിട്ട് അഞ്ച് ലക്ഷം പേരുൾപ്പെടെ 25 ലക്ഷം പേർ ഉപജീവനം കണ്ടെത്തുന്ന ടൂറിസം വ്യവസായത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ 635കോടിയുടെ പദ്ധതിയാണ് ബഡ്ജറ്റിലുള്ളത്.ഇതിൽ 400കോടി കെ.എഫ്.സി വഴി മൂലധനം ലഭ്യമാക്കുന്നതിനുള്ള വായ്പാപദ്ധതിയാണ്. 150കോടി പ്രചാരണ മാർക്കറ്റിംഗ് പരിപാടിക്കും.

കൊവിഡിൽ പൂട്ടിപ്പോയ ടൂറിസം സംരംഭങ്ങളുടെ പുനരുജ്ജീവനത്തിന് 30 കോടിയും കൊല്ലം,തലശ്ശേരി, കൊച്ചി, എന്നിവിടങ്ങളിൽ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിയൻ വാഹനസൗകര്യം ലഭ്യമാക്കാൻ 5 കോടിയും അനുവദിച്ചു.

മലയാള സാഹിത്യത്തിലെ അതികായരായ തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ,ഒ.വി.വിജയൻ,എം.ടി എന്നിവരുടെ കാൽപ്പാടുകളുള്ള തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, പൊന്നാനി, തൃത്താല എന്നിവയുൾപ്പെടുത്തിയുള്ളതാണ് മലബാർ ലിറ്റററി സർക്യൂട്ട്. കൊല്ലത്തെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്,കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല,ജടായുപാറ, തൻമല,അച്ചൻകോവിൽ എന്നിവയുൾപ്പെടുത്തിയുള്ളതാണ് ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്.