തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് ആകർഷിക്കാൻ പദ്ധതി കൊണ്ടുവരും. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകും. ഇതിനായി 10 കോടി വകയിരുത്തി. കൂടാതെ കലാ-സാംസ്കാരിക മേഖലയിൽ കഴിവുള്ള പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് അതിൽ പ്രാവീണ്യം നേടാൻ ഒരു ലക്ഷം രൂപ വീതം നൽകും. 1500 പേർക്കാണ് ലഭിക്കുക. കഴിവു തെളിയിച്ചവർക്ക് പ്രൊഫഷനായി മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യമുണ്ടെങ്കിൽ പലിശരഹിത വായ്പയും നൽകും.