budjet

തിരുവനന്തപുരം: കൊവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ബഡ്ജറ്റിൽ നോർക്ക സെൽഫ് എംപ്ളോയ്മെന്റ് സ്കീം പ്രഖ്യാപിച്ചു. ഇതനുസരിച്ച് 1000 കോടി വായ്പ പലിശയിളവോടെ ലഭ്യമാക്കും. പലിശയിളവ് സർക്കാർ വഹിക്കും. ഇതിനായി ബഡ്ജറ്റിൽ 25 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കൂടാതെ പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കായി മറ്റൊരു 170 കോടിയും വകയിരുത്തി.