നെടുമങ്ങാട്:നഗരസഭാതല മഴക്കാലപൂർവ്വ ശുചീകരണവും പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായ ജനകീയ ശുചീകരണവും ആരംഭിച്ചു.ആദ്യദിവസം തത്തൻകോട് മുതൽ മരുതിനകം വരെയാണ് ശുചീകരണവും മരം നടീലും നടന്നത്.വാർഡ് അടിസ്ഥാനത്തിൽ മൂന്നു ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കുമെന്നും റസിഡന്റ്സ് അസോസിയേഷനും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സഹകരിക്കണമെന്നും ഉദ്ഘാടന വേളയിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അറിയിച്ചു. കൗൺസിലർമാരായ ബി.സതീശൻ,പുലിപ്പാറ കൃഷ്ണൻ,ശ്രീലത,പുങ്കുമൂട് അജി,നഗരസഭാ സെക്രട്ടറി ഷെറി,ഹെൽത്ത് സൂപ്പർവൈസർ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
caption നെടുമങ്ങാട് നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം ചെയർപേഴ്സൺ സി.എസ് ശ്രീജ ഉദ്ഘാടനം ചെയ്യുന്നു.