ramabadran
പി.രാമഭദ്രൻ

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ ( ആർ.സി.സി) സൂപ്പർവൈസിംഗ് ടെ‌ക്‌നിക്കൽ ഓഫീസർ ആൻഡ് ടെക്‌നിക്കൽ കോ ഓർഡിനേറ്ററായിരുന്ന പി. രാമഭദ്രൻ വിരമിച്ചു. 1986ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം 35 വർഷത്തെ സർവീസാണ് പൂർത്തിയാക്കിയത്. ആർ.സി.സി എംപ്ലോയീസ് അസോസിയേഷൻ, ജീവനക്കാരുടെ കലാസാംസ്‌കാരിക സംഘടനമായ ആർക്ക് എന്നിവയിൽ ദീർഘകാലം ഭാരവാഹിയായിരുന്നു. ഭാര്യ സി. അനിത ആർ.സി.സിയിലെ ടെക്‌നിക്കൽ ഓഫീസറാണ്. ഡോ. ലക്ഷ്മി.ആർ.ഭദ്രൻ, ഡോ. റാം കൃഷ്ണൻ എന്നിവർ മക്കളാണ്.