cpi

പാറശാല: സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2600ൽ അധികംപേർക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് ബാധിച്ചവർക്കും അവശത അനുഭവിക്കുന്നവർക്കുമാണ് കിറ്റുകൾ വിതരണം നടത്തിയത്. കിറ്റുകളുടെ വിതരണോദ്‌ഘാടനം സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ നിർവഹിച്ചു. പഴയഉച്ചക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പഴയഉച്ചക്കടയിലെ ഓട്ടോറിക്ഷാ തൊഴിലാളികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും തുടർന്നും സഹായിക്കുമെന്ന് എസ്. ശശിധരൻ പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ.ശശികുമാർ, പി. വിജയൻ, സി.എസ്. രാമചന്ദ്രൻ, വാർഡ് മെമ്പർ ബി. അനിത, എസ്. രാജൻ, എൽ. മധു, പി.ജി. സുരേഷ് കുമാർ, ടി. അനീഷ്, ഇ. ചന്ദ്രിക, വൈ. അലക്സ്, ബിനു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 ഫോട്ടോ: ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ നിർവഹിക്കുന്നു