kovalam

കോവളം: വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് വരികയായിരുന്ന വള്ളം മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തമിഴ്നാട് സ്വദേശി ജോണിനാണ് (48) തലയ്‌ക്ക് സാരമായി പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നോടെ തീരത്തെത്തുന്നതിന് മുമ്പ് ശക്തമായ തിരമാലയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി ഷെറിൻ (27), പുല്ലുവിള സ്വദേശി പത്രോസ് (51), തമിഴ്നാട് സ്വദേശി ദാസൻ (28) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ജോണിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വള്ളം ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ചാണ് കരയ്ക്കെത്തിച്ചത്.