കാട്ടാക്കട: കള്ളിക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാർ ഡാമിലെ ഹെൽത്ത് സൂപ്പർ വൈസർക്കെതിരെ പരാതി നൽകി.
നെയ്യാർ ഡാം സർക്കാർ ആശുപത്രി പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില പരിശോധിക്കാനെത്തിയ കള്ളിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സതീഷ് കുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്തംഗത്തെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് സി.പി.എം കള്ളിക്കാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.