നെടുമങ്ങാട്:എ.ഐ.ടി.യു.സി പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മുഴുവൻ തൊഴിലാളികളും കുടുംബങ്ങളും വീട്ടുവളപ്പിലും തൊഴിലിടങ്ങളിലും വൃക്ഷത്തൈകൾ നടുമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു.കഴിഞ്ഞ തവണ നടപ്പിലാക്കിയ 'കേര കേദാരം', 'സുഭിക്ഷ കേരളം', 'നാടൻ മാന്തോപ്പ്' തുടങ്ങിയ പദ്ധതികളുടെ തുടർച്ചയായി ഇത്തവണ 'വരും തലമുറക്ക് ഒരു കരുതൽ' എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഫലവൃക്ഷത്തൈകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സംസ്ഥാന കമ്മിറ്റി അംഗം പാട്ടത്തിൽ ഷൗക്കത്തിന് നൽകി നിർവഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.എ.രജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ജി.ധനീഷ്,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി, എ.ഐ.ടി.യു.സി അരുവിക്കര മണ്ഡലം പ്രസിഡന്റ് പുറത്തിപ്പാറ സജീവ്,പ്രസന്നൻ,ഷിവാജുദ്ധീൻ എന്നിവർ പങ്കെടുത്തു.