mukesh

കാസർകോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ സമരം നടത്തി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ നടന്ന സമരം ജില്ല സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം പ്രദീഷ് ടി.കെ. അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം വി.വി. സുനിത, മണ്ഡലം സെക്രട്ടറി വൈശാഖ് മുഴക്കോം എന്നിവർ പ്രസംഗിച്ചു. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ പ്രതിഷേധം ജില്ല പ്രസിഡന്റ് ബിജു ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. രാകേഷ് അദ്ധ്യക്ഷത വഹിച്ചു.

രാവണീശ്വരം പോസ്റ്റ് ഓഫീസിന് മുന്നിൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി. ജിനുശങ്കർ ഉദ്ഘാടനം ചെയ്തു. അജാനൂർ മേഖലാ പ്രസിഡന്റ് എ. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ എരിക്കുളം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മണി അടുക്കത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം സുനിൽ മേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിയടുക്കം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ല കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.എൻ. സരിത ഉദ്ഘാടനം ചെയ്തു. സന്തോഷ് മൈലൂല അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. സുരേഷ് ബാബു, തെക്കിൽ ലോക്കൽ സെക്രട്ടറി നാരായണൻ മൈലൂല, ഉണ്ണികൃഷ്ണൻ മാടിക്കാൽ, കുറ്റിക്കോൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എ.ഐ.വൈ.എഫ് കാസർകോട് മണ്ഡലം പ്രസിഡന്റ് സുധീഷ് കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു.