തിരുവനന്തപുരം:സി.ടി.സി.ആർ.ഐ യുടെ ആഭിമുഖ്യത്തിൽ കിഴങ്ങു വിളകളുടെ ശാസ്ത്രീയ കൃഷിയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന വെബിനാർ പരമ്പര തുടങ്ങും . 10 ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സൂസൻ ജോൺ മരച്ചീനിയുടെ ശാസ്ത്രീയ കൃഷിയെക്കുറിച്ച് കർഷകരോട് സംസാരിക്കും. തുടർന്ന് തുടർച്ചയായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.താല്പര്യമുള്ള കർഷകർ 8547441067 എന്ന നമ്പരിലേക്ക് വാട്സ്ആപ് സന്ദേശം അയയ്ക്കണമെന്ന് ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. ജി. ബൈജു അറിയിച്ചു.