തിരുവനന്തപുരം:കൊവിഡ് വാർഡിലെ ബാത്ത് റൂമിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് സ്ളാബ് അടർന്ന് വീണ് രോഗിക്ക് പരിക്കേറ്റു . പൂജപ്പുര ആയുർവേദാശുപത്രിയിൽ ആരംഭിച്ച കൊവിഡ് വാർഡിനോട് ചേർന്ന ബാത്ത്റൂമിന്റെ മേൽക്കൂര സ്ലാബിൽ നിന്നും കോൺക്രീറ്റ് അടർന്നുവീണ് മലയം സ്വദേശി മാധവക്കുറുപ്പിനാണ് (87 )തലയിൽ മുറിവേറ്റത്.ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം.മുറിവിൽ തുന്നലിട്ട ശേഷം ഇയാളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.