ബാലരാമപുരം :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നേമം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച പ്രതിരോധ സാമഗ്രികൾ മേഖലാ കമ്മിറ്റികൾക്ക് കൈമാറി.പി.പി.ഇ കിറ്റുകൾ,​ഓക്സീമീറ്റർ,​ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ ബ്ലോക്ക് പ്രദേശത്തെ ഒമ്പത് മേഖലാ കമ്മിറ്റികൾക്ക് വിതരണം ചെയ്തു.കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും അടിയന്തര സാഹചര്യങ്ങളെ നിറവേറ്റുന്നതിനും 48 സ്നേഹവണ്ടികളും നിരത്തിലിറക്കിയിട്ടുണ്ട്.കൊവിഡ് ബാധിതരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള പലഹാരവണ്ടിയും പ്രയാണം തുടങ്ങി.സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ മേഖലാ സെക്രട്ടറിമാർക്ക് പ്രതിരോധ വസ്തുക്കൾ കൈമാറി.പ്രസിഡന്റ് സുജിത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നിതിൻ രാജ് പങ്കെടുത്തു.