കള്ളിക്കാട്:യൂത്ത് കോൺഗ്രസ് പാറശാലനിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ മൂന്ന് ചാക്ക് അരിയും,കൊവിഡ് രോഗി കൾക്ക് ആവശ്യമായ ഓക്സി പൾസ് മീറ്ററും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന് കൈമാറി.വാവോട് വാർഡ് മെമ്പർ വിനു,യൂത്ത് കോൺഗ്രസ് പാറശാലനിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, അലക്സ് ജെയിംസ്,ഗാന്ധിദർശൻ നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കള്ളിക്കാട്,മണ്ഡലം വൈസ് പ്രസിഡന്റ് രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.കൊവിഡ് രോഗികൾക്കും,ക്വാറന്റൈ്നിൽ കഴിയുന്നവർക്കും ലോക്ക് ഡൗൺ തുടങ്ങിയ ദിവസം മുതൽ രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രഭാത-സായാഹ്ന ഭക്ഷണം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകി വരുന്നു.