തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലർക്ക് മുഖ്യ പരീക്ഷകളുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടുവെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് പി.എസ് .സി അറിയിച്ചു. 3 ന് പരീക്ഷാസിലബസ് പി.എസ്.സി പുറത്തുവിട്ടു. ഇന്നലെ പി.എസ്.സി. വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. പരീക്ഷാ സിലബസുകൾ രഹസ്യസ്വഭാവമുള്ളരേഖയല്ല. ഉദ്യോഗാർത്ഥികൾക്ക് തയ്യാറെടുപ്പ് നടത്തുന്നതിനായി മുൻകൂട്ടിതന്നെ പ്രസിദ്ധീകരിച്ച് പ്രചരണം നൽകുന്നവയായതിനാൽ പരീക്ഷാ സിലബസ് ചോർന്നുവെന്നത് പി.എസ്.സി.യുടെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമല്ലെന്നും പി.എസ്.സി അറിയിച്ചു.