നെടുമങ്ങാട്:എ.ഐ.എസ്.എഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ചാമവിള കോളനിയിൽ പഠനോത്സവം സംഘടിപ്പിച്ചു.എ.ഐ.എസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.കോളനിയിലെ അഞ്ചാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം ചെയ്തു.എ.ഐ.എസ്എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ബബലു, എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സനീൻ എന്നിവർ നേതൃത്വം നൽകി.