കോവളം: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇടതുപക്ഷ ജനാധപത്യ മുന്നണി വെങ്ങാനൂർ ഡിവിഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. കിടാരക്കുഴി പോസ്‌റ്റോഫീസിനു മുന്നിൽ നടന്ന ധർണ മുൻ മന്ത്രിയും ജനതാദൾ (എസ്)​ ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം വിഴിഞ്ഞം ലോക്കൽ കമ്മിറ്റി അംഗം ആർ.ഡി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. തെന്നൂർക്കോണം ബാബു, അഡ്വ. കെ. ജയചന്ദ്രൻ, വിഴിഞ്ഞം ജയകുമാർ, സിന്ധു വിജയൻ, ഉച്ചക്കട ചന്ദ്രൻ, ടി. രാജേന്ദ്രൻ, ടി.പി. നിനു, കിടാരക്കുഴി സോമൻ, മുക്കോല അജിത് കുമാർ എന്നിവർ പങ്കെടുത്തു.