തിരുവനന്തപുരം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പച്ചത്തുരുത്തുകളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 9ന് ചാല മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മേയർ എസ്. ആര്യ രാജേന്ദ്രൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ പങ്കെടുക്കും.വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിലെ പച്ചത്തുരുത്തുകളുടെ ഉദ്ഘാടനവും നടക്കും. ജില്ലയിലെ 28 പഞ്ചായത്തുകളിലായി നിർമിക്കുന്ന ഗ്രാമീണ പച്ചത്തുരുത്തുകളുടെ ജില്ലാതല പ്രവർത്തനോദ്ഘാടനം പാമംകോട് എം.എസ്.വി.എൽ.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സരേഷ്‌കുമാർ നിർവഹിക്കും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ബി. ശശികല അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും.