kumar

ആര്യനാട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സി.പി.ഐ ജൂൺ രണ്ടു മുതൽ ഏഴു വരെ നീണ്ടുനിൽക്കുന്ന പരിസ്ഥിതി വാരാചരണത്തിന് അരുവിക്കര മണ്ഡലത്തിൽ തുടക്കമായി. ആര്യനാട്, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുകളുടെ മുൻ പ്രസിഡന്റും സി.പി.ഐ ആര്യനാട് മണ്ഡലം സെക്രട്ടറിയായി ദീർഘകാലം നേതൃത്വം നൽകുകയും നെടുമങ്ങാട് താലൂക്കിലെ തന്നെ ഏറ്റവും പ്രമുഖ നേതാവുമായിരുന്നു എം. പ്രഭാകരന്റെ സ്മൃതി മണ്ഡപത്തിൽ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു.

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മൺമറഞ്ഞ പാർട്ടി നേതാക്കളുടെയും കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെയും സ്മരണാർത്ഥം തുടർ ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷ തൈകൾ നടും. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉഴമലയ്ക്കൽ സുനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി മരങ്ങാട് സിജു, പറണ്ടോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പുറത്തിപാറ സജീവ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയും ബ്ളോക്ക് മെബറുമായ കണ്ണൻ. എസ്.ലാൽ, മഹിളാസംഘം അരുവിക്കര മണ്ഡലം സെക്രട്ടറി മനിലാ ശിവൻ, വാർഡ്‌ മെബർ മഞ്ജു, എ.ഐ.വൈ.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം ഷൈൻ കുമാർ, മേഖല സെക്രട്ടറി അമൽ, പ്രസിഡന്റ് സന്ദീപ്, വൈസ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ.......... സി.പി.ഐ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തിൽ മുൻ നേതാവ് എം. പ്രഭാകരന്റെ സ്മരണർത്ഥം സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഓർമ്മ മരം നടന്നു.