പൂവാർ: യൂത്ത് കോൺഗ്രസ് തിരുപുറം മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ബി.സന്തോഷിന്റെ ആറാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജുവിന്റെ നേതൃത്വത്തിൽ ശവകുടീരത്തിലും പഴയകട ജംഗ്ഷനിലും പുഷ്പാർച്ചന നടത്തുകയും പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യധാധ്യങ്ങൾ സംഭാവനൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ.വത്സലകുമാർ, ഡി.സി.സി സെക്രട്ടറി കക്കാട് രാമചന്ദ്രൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരുപുറം രവി, ബ്ലോക്ക് മെമ്പർ അനീഷ സന്തോഷ്, ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് സന്തോഷ്, മെമ്പർമാരായ അനിൽകുമാർ, പ്രിയ, അഖിൽ, വസന്ത, മുൻ വൈസ് പ്രസിഡന്റ് മേഴ്സി, കെ.എസ്.യു ജില്ലാ സെക്രട്ടറി ജി.ജി.പ്രഗീത്, മണ്ഡലം പ്രസിഡന്റ് സാം ബാബു, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോഷി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അജയകൃഷ്ണൻ, സജീവ്, അനിൽകുമാർ, ലാലു, സുധീർ, ഷിബു, റാബി എന്നിവർ പങ്കെടുത്തു.
caption: ബി.സന്തോഷ് അനുസ്മരണ പരിപാടിയുടെ ഭാഗമായി പഴയകട ജംഗ്ഷനിൽ നടന്ന പുഷ്പാർച്ചന.