കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് വീട്ടിൽ കഴിയുന്നവർക്കും ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സായാഹ്ന ഭക്ഷണം നൽകി. കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം കമ്മിറ്റിയും സംയുക്തമായി രണ്ടാഴ്ച മുമ്പാണ് പദ്ധതി ആരംഭിച്ചത്. രാജീവ് ഫൗണ്ടേഷൻ വോളന്റിയർമാരും സ്വാതന്ത്ര്യ സമരസേനാനി ആർ. കുട്ടൻ നാടാർ ചാരിറ്റബിൾ സൊസെറ്റിയും ഒപ്പമുണ്ട്. കല്ലിയൂർ പഞ്ചായത്തിലും ഈ പദ്ധതിയിലൂടെ ഭക്ഷണമെത്തിച്ചു നൽകുന്നതായി കോൺഗ്രസ് കോവളം മണ്ഡലം പ്രസിഡന്റ് പനങ്ങോട് സുജിത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനുലാൽ, ആർ. കുട്ടൻ നാടാർ ചാരിറ്റബിൾ സൊസെറ്റി പ്രസിഡന്റ് റാണ എസ്. സുകുമാർ എന്നിവർ പറഞ്ഞു.