ആറ്റിങ്ങൽ: മന്ത്രി കെ. രാധാകൃഷ്‌ണൻ സഞ്ചരിച്ച കാറിനുപിന്നിൽ മറ്റൊരു കാറിടിച്ചു. മന്ത്രിക്ക് പരിക്കില്ല. വാഹനത്തിന് ചെറിയകേടുപാടുണ്ടായി. ദേശീയപാതയിൽ ആലംകോട് കൊച്ചുവിള പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 7ഓടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്ത് നിന്നും തൃശൂരിലേയ്ക്ക് പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ കാർ ബ്രേക്ക് ചെയ്‌തപ്പോൾ പിന്നാലെയുണ്ടായിരുന്ന കാർ മന്ത്രിയുടെ കാറിലിടിക്കുകയായിരുന്നു. രണ്ട് വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കില്ല. ആറ്റിങ്ങൽ പൊലീസിൽ വിവരമറിയിച്ചശേഷം മന്ത്രി അതേ വാഹനത്തിൽ യാത്ര തുടർന്നു.