കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾ സീഡ് ബോംബുകൾ നിർമ്മിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് സീഡ് ബോംബുകൾ നിർമ്മിച്ചത്. വിത്തുകൾ മണ്ണിന്റെ ചെറു ഉരുളകൾക്കുള്ളിലാക്കി ഭൂമിയിൽ നിക്ഷേപിക്കുന്നതാണ് വിത്ത് ബോംബുകൾ. ഇവ മഴയിൽ കുതിർന്ന് നിക്ഷേപിച്ച ഇടങ്ങളിൽ തന്നെ മുളച്ചു പൊങ്ങും.
ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും എഴുന്നൂറിലധികം വരുന്ന ഭിന്നശേഷി കുട്ടികൾ പരിപാടിയിൽ പങ്കെടുക്കും. ഒരു കുട്ടി കുറഞ്ഞത് പത്ത് സീഡു ബോബുകൾ നിർമ്മിക്കുന്നതിലൂടെ പതിനായിരത്തോളം വിത്ത് ബോംബുകൾ നിർമ്മിക്കുമെന്ന് ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ വി.ആർ. സാബു പറഞ്ഞു.
ലോക്ക് ഡൗൺ മാറുമ്പോൾ കുട്ടികളോ രക്ഷാകർത്താക്കളോ ഇത് അനിവാര്യമായ സ്ഥലങ്ങളിളോ വീട്ടുവളപ്പിലോ നിക്ഷേപിക്കും.