panchayath

വിതുര: വിതുര പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണവും 17 വാ‌ർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണവും സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം വിതുര ഗവൺമന്റ് താലൂക്ക് ആശുപത്രി വളപ്പിൽ പ്രസിഡന്റ് വി.എസ്.ബാബുരാജ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, കൊപ്പം വാ‌ർഡ് മെമ്പർ നീതു രാജീവ്, വിതുര വാ‌‌ർഡ് മെമ്പർ ഷാജിതാ അർഷാദ്, തേവിയോട് വാ‌ർഡ് മെമ്പർ സന്ധ്യാ ജയൻ, മേമല വാ‌ർ‌ഡ് മെമ്പർ മേമല വിജയൻ, മണിതൂക്കി വാർഡ് മെമ്പർ ലൗലി, തള്ളച്ചിറ വാ‌ർഡ് മെമ്പർ സിന്ധു എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

caption: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണയജ്ജവും പരിസ്ഥിതിദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.