വിതുര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും തലമുറയ്ക്കായി കരുതൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പേപ്പാറയിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയും, സി.പി.ഐ സംസ്ഥാന കൗൺസിലംഗവുമായ മീനാങ്കൽ കുമാർ നിർവ്വഹിച്ചു. ഭൂമിക്ക് തണലേകാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കുമാർ പറഞ്ഞു. സി.പി.ഐ പറണ്ടോട് ലോക്കൽകമ്മിറ്റി സെക്രട്ടറി പുറുത്തിപ്പാറ സജീവ്, പദ്ധതിയുടെ ഭാഗമായി മുഴുവൻ തൊഴിലാളി കുടുംബങ്ങളുടെയും വീട്ടുവളപ്പിലും തൊഴിലിടങ്ങളിലും വൃക്ഷത്തൈകളും നട്ടു.
caption: എ.ഐ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പേപ്പാറയിൽ നടന്ന പരിസ്ഥിതിദിനാചരണം വൃക്ഷത്തൈ വിതരണം നടത്തി സി.പി.ഐ സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.