കാട്ടാക്കട:കാട്ടാക്കട മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല വനം വകുപ്പുമായി സഹകരിച്ച് 'നാളേയ്ക്കൊരു തണൽ' പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ്,സെക്രട്ടറി എസ്.രതീഷ് കുമാർ,വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ,എം.വി.അനിൽകുമാർ,ബിന്ദു ജോയ്,എസ് നാരായണൻ കുട്ടി,ദാസ് കാട്ടാക്കട,ഷിനോദ് റോബർട്ട് ,അനിൽ ചാന്ദ്രമൂഴി തുടങ്ങിയവർ നേതൃത്വം നൽകി.
മുഴവൻ കോട് എൻ.എസ്.എസ് കരയോഗം ഭരണ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുളക്കൽ ഏലാ റോഡ് പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു.കരയോഗം ഭാരവാഹികളായ അഡ്വ. കാട്ടാക്കട അനിൽ, അജയകുമാർ,കിള്ളി കണ്ണൻ,കിള്ളി അശോകൻ എന്നിവർ പങ്കെടുത്തു.
ആര്യനാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലോക്ക് ഡൗൺ സമയത്ത് യാത്ര ചെയ്തവർക്ക് പൊലീസും ജനമൈത്രി അംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നൽകലും ബോധവത്കരണവും നടത്തി.ജന ജാഗ്രതാ സമിതിയംഗങ്ങൾക്കും സ്കൂളുകൾക്കും ഫലവൃക്ഷ തൈവിതരണം നടത്തി.ജനമൈത്രി കൺവീനർ എം.എസ്.സുകുമാരൻ,എസ്.ഐ.ബി.രമേശൻ,ബി.സനകൻ തുടങ്ങിയവർ പങ്കെടുത്തു.
ആര്യനാട് സർവീസ് സഹകരണ ബാങ്ക് ദിനാചരണത്തിന്റെ ഭാഗമായി പുളിമരത്തൈകൾ വിതരണം ചെയ്തു.ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങൾ,സെക്രട്ടറി ബിനുകുമാർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പന്നിയോട് ദേശസേവിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് പ്രസിഡന്റ് ഷാജി,സെക്രട്ടറി അനിൽകുമാർ,ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
കേരളാ കോൺഗ്രസ്(എം)സംസ്കാരവേദി സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ആര്യനാട് ജില്ലാ പ്രസിഡന്റ് സഹായദാസ് നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് ഡോ.ജോയി ഉഴമലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ഷംനാദ്,വിതുര ശശി,പോങ്ങോട് സത്യൻ,വിതുര ഷൗഫീഖ്,പൂവച്ചൽ ബിനു, വെളിയനൂർ മോഹന ,കുളപ്പട മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ..................1). ആര്യനാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലോക്ക് ഡൗൺ സമയത്ത് യാത്ര ചെയ്ത യാത്രാക്കാർക്ക് പൊലീസും ജനമൈത്രി അംഗങ്ങളും ചേർന്ന് വൃക്ഷത്തൈനൽകലും ബോധവത്കരണവും നടത്തുന്നു.