tree

കിളിമാനൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ടി.എം യു.പി സ്കൂൾ തെഞ്ചേരികോണം കോമ്പൗണ്ടിൽ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ എസ്. മുരളീധരൻ നിർവ്വഹിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് കിന്നാൽവിള, ജില്ലാ സെക്രട്ടറി രണലാൽ മണ്ഡലം, കോൺഗ്രസ് പ്രസിഡന്റ് സജീവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീശൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ പങ്കെടുത്തു.