കോവളം: കൈത്തറി, കയർ, കശുവണ്ടി, കര കൗശല മേഖലകളെയും, ലക്ഷങ്ങളായ തൊഴിലാളികളെയും പാടെ അവഗണിച്ച ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും, ഇതിൽ തൊഴിലാളി മേഖല അപ്പാടെ നിരാശരാണെന്നും കെ.പി.സി.സി സെക്രട്ടറിയും, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ ജി. സുബോധൻ പ്രസ്താവനയിൽ പറഞ്ഞു. ദിവസവും വർധിക്കുന്ന ഇന്ധന വിലയെ പറ്റി ഒരു പരാമർശവും ഇല്ല. ടൂറിസം മേഖലയിലെ ഹോട്ടൽ ഉടമകളുടെ കഴിഞ്ഞ ഒന്നര വർഷക്കാലത്തെ കോടികളുടെ നഷ്ടം പരിഹരിക്കാൻ ഒന്നും ഉറപ്പാക്കിയിട്ടില്ല. കള്ള് വിൽക്കാം, ബാർ ഹോട്ടലുകൾ പാടില്ലായെന്നത് പുന:പരിശോധിക്കണമെന്നും. ജി. സുബോധൻ പറഞ്ഞു.