inauguration-

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് 2020 - 21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പി.എച്ച്.സി പ്രവേശന കവാടത്തിന്റെയും ടോയ്‌ലെറ്റിന്റെയും ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.എസ്. കവിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഷാജഹാൻ, ക്ഷേമകാര്യ ചെയർപേഴ്സൻ ആർ. അംബിക, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.വി. അനിലാൽ, ബി. മനോഹരൻ, സജിത്ത്, ലതിക മണിരാജൻ, ജയകുമാർ, ഷീജ, ലിസി ജയൻ, നസിയാ സുധീർ, സിന്ധു, സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, ഡോ. പത്മപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് നാസർ.എ.ആർ മുട്ടപ്പലം, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.