paristhithi-dinacharanam-

കല്ലമ്പലം: കെ.ടി.സി.ടിയിലെ ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ചെയർമാൻ പി.ജെ. നഹാസ് നിർവഹിച്ചു. കൺവീനർ എം.എസ്. ഷെഫീർ അദ്ധ്യക്ഷനായി. വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈ വിതരണം, പരിസ്ഥിതി ദിന പ്രതിജ്ഞ തുടങ്ങിയവ നടന്നു. ഡോ. തോമസ്‌ മാനുവൽ, ഡോ. സാബു നൈന, ഡോ. സെമ്മി നോബൾ, ഡോ. ഷെറിൻ റിയാസ്, ഡോ. അഖിൽ, ഡോ. അൻവർ, ഡോ. ഷാലോം, ഡോ. ജിജോപോൾ, ഷൈലാ നന്ദിനി, രാഖീ രാജേഷ്, ഷെമീനാബീഗം, നിമ്മി, ഫിറോസ്‌, ജി.എസ്. ഗോപൻ, ഷജീം, ഇ. അസീജ, രമ വയയ്ക്കൽ, അൻസി കവലയൂർ തുടങ്ങിയവർ പങ്കെടുത്തു.